ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.
May 4, 2026 10:56 PM | By PointViews Editor

കോടികളുടെ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസിൽ ഹൈക്കോടതിയിൽ പോയി സംരക്ഷണം വാങ്ങിയ ചെന്നിത്തല ആണോ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകാൻ നോക്കുന്നത് ?

ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയും ,പിണറായിയും തമ്മിലുള്ള ഡീൽ എന്താണ് ?

ടൈറ്റാനിയം അഴിമതിക്കാരെ ബി ജെ പി സംരക്ഷിക്കുന്നത് എന്ത് കൊണ്ട് ?


ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും എതിരെ ആരോപണങ്ങൾ ഒന്നും ഞാൻ ഉന്നയിച്ചിട്ടില്ല ,കേസും കൊടുത്തിട്ടില്ല . 2011 മാർച്ചിൽ ആരോപണങ്ങൾ ഉന്നയിച്ചത് രാമചന്ദ്രൻ മാസ്റ്ററും ,ചില സി പി എം നേതാക്കന്മാരുമാണ് . ഉമ്മൻ ചാണ്ടിയെ ടൈറ്റാനിയം കള്ളൻ എന്ന് മുദ്രകുത്തിയതിൽ തിരുവനന്തപുരത്തെ മാധ്യമ സിണ്ടിക്കേറ്റിനും പങ്കുണ്ട് .


ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും എതിരെ 2011 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തത് ഒരു സഖാവ് . പലരും ധരിച്ചു വെച്ചിരിക്കുന്നത് ഞാൻ ആണ് ഇവർക്കെതിരെ കേസ് കൊടുത്തതെന്ന് . മാപ്രകൾ കാട്ടിക്കൂട്ടിയ തോന്ന്യവാസവും ജനങ്ങൾ മനസ്സിലാക്കി കൊള്ളുക . ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും ഉള്ള പങ്കു അന്വേഷിക്കണം എന്ന് പറഞ്ഞു തിരുവനന്തപുരം വിജിലൻസ് കോടതി ഒരു ഉത്തരവും നൽകിയിട്ടില്ല . ഇവർക്ക് പങ്കുള്ളതായി വിജിലൻസ് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല .ഇവർക്കെതിരെ കേസ് എടുക്കുവാനും കോടതി നിർദ്ദേശിച്ചിട്ടില്ല . തുടരന്വേഷണത്തിന് കോടതി ഉത്തരവ് നൽകിയപ്പോൾ ഉമ്മൻ ചാണ്ടി ഒന്നാം പ്രതി എന്ന് പറഞ്ഞു ബ്രേക്കിംഗ് ന്യൂസ് കൊടുത്ത കുറെ മത്തങ്ങാ തലയന്മാർ ഇവിടെ ഉണ്ട് .


ടൈറ്റാനിയം അഴിമതിക്കെതിരെ ഉള്ള എന്റെ പോരാട്ടം തുടങ്ങുന്നത് 2000 നവംബറിലെ കമ്പനിയുടെ ലോക്ക് ഔട്ട് മൂലം .


കടകംപള്ളി സുരേന്ദ്രൻ അംഗം ആയിരുന്ന കമ്പനി ഡയറക്ടർ ബോർഡ് ആണ് കോടികളുടെ അഴിമതിക്ക് വേണ്ടി 25 വര്ഷം മുൻപ് ഈ പദ്ധതികൾ കൊണ്ട് വന്നത് . 2001 മാർച്ച് 15 നു ലോകായുക്തയിൽ നിന്നും ഞാൻ വാങ്ങിയ സ്റ്റേ ഉത്തരവ് അട്ടിമറിക്കപ്പെട്ടു .

6.6.2006 ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഞാൻ നൽകിയ പരാതിയിലാണ് 6.10.2006 ൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത് . കോടികളുടെ പൊതുമുതൽ നഷ്ടം അംഗീകരിച്ചുകൊണ്ട് 2013 മാർച്ചിൽ വിജിലൻസ് റിപ്പോർട്ട് നൽകി . എന്നാൽ ആർക്കെതിരെയും കേസ് എടുത്തില്ല .ഇതിനെ ഞാൻ ചോദ്യം ചെയ്തു . വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരായി കേസ് വാദിച്ചു . അഴിമതി കോടതിയെ ബോധ്യപ്പെടുത്തി . എന്നാൽ വിജിലൻസ് കോടതിയിൽ ഉള്ള കേസ് അട്ടിമറിക്കാൻ വൻ ഗൂഡാലോചന നടന്നു .10 മാസം വിധി പറയാതെ കേസ് പൂഴ്ത്തിവെച്ചു . വിജിലൻസ് ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഞാൻ പരാതി നൽകി .ഇതേ തുടർന്നാണ് 2014 ഓഗസ്റ്റ് 28 നു വിധി പറയാൻ കോടതി നിർബന്ധിതമായി തീർന്നത് .


വിജിലൻസ് കോടതിയിലുള്ള ടൈറ്റാനിയം അഴിമതി കേസ് അട്ടിമറിക്കാൻ ആണ് 2014 ൽ താക്കോൽ സ്ഥാനം ചെന്നിത്തല പിടിച്ചു വാങ്ങിയത് . 2014 ഓഗസ്റ്റിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവ് ഇട്ടപ്പോൾ അത് അട്ടിമറിക്കാൻ ആഭ്യന്തര മന്ത്രി ആയിരുന്ന ചെന്നിത്തല നവംബർ മാസത്തിൽ ഹൈക്കോടതിയെ സമീപിച്ചു . കോടതി അന്വേഷണം തടയുവാൻ വിസമ്മതിച്ചു . എന്നാൽ ചെന്നിത്തലയ്ക്ക് സംരക്ഷണം നൽകി . ( Order dt 25.11.2014 in WPC 31497 of 2014 filed by Ramesh Chennithala ) 11 വര്ഷം കഴിഞ്ഞിട്ടും ഈ കേസിൽ സർക്കാരോ ,വിജിലൻസോ മറുപടി ഫയൽ ചെയ്തിട്ടില്ല .(WPC 31497 of 2014) ചെന്നിത്തലയും ,പിണറായിയും തമ്മിൽ ഉള്ള ഡീൽ എന്താണ് ?


ലാവ്ലിൻ കേസിൽ പിണറായിയെ വിചാരണ കൂടാതെ ഒഴിവാക്കിയ അതെ ജഡ്ജി തന്നെ ആണ് ചെന്നിത്തലയ്ക്ക് സംരക്ഷണം നൽകിയത് . വിജിലൻസ് കോടതി ഉത്തരവിനെതിരെ മുഖ്യ മന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി ഒരു കോടതിയിലും പോയില്ല എന്നതും ശ്രദ്ധേയം .


ചെന്നിത്തല 2014 ൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത് ആരെ രക്ഷിക്കുവാൻ ആണെന്ന് കോൺഗ്രസ്സ് ഹൈക്കമാണ്ടും ,കെ പി സി സി യും അന്വേഷിക്കട്ടെ . ഈ കേസിൽ കൌണ്ടർ ഫയൽ ചെയ്തിട്ടുള്ള ഏക വ്യക്തി സെബാസ്റ്റ്യൻ ജോർജ് . ഈ കേസ് കോടതി വാദത്തിനു എടുത്തേ പറ്റൂ . സി ബി ഐ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കട്ടെ . സർക്കാർ ടൈറ്റാനിയം അഴിമതി കേസ് സി ബി ഐ ക്കു ക്കു കൈമാറിയിട്ടു 6 വര്ഷം കഴിഞ്ഞു . ഇതേ വരെ കുറ്റപത്രം ഇല്ല .പരാതിക്കാരൻ ആയ എന്റെ അടുത്ത് വന്നിട്ട് പോലും ഇല്ല .


സി ബി ഐ ക്ലീൻ ചിറ്റ് നൽകാതെ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയോ ,മന്ത്രിയോ ആകുവാൻ പറ്റുമെന്ന് തോന്നുന്നില്ല . സി ബി ഐ ക്ലീൻ ചിറ്റ് നൽകാതെ പത്രോസ് ശ്ലീഹ പുതുപള്ളിയുടെ കുഞ്ഞൂഞ്ഞിനെ സ്വർഗത്തിൽ കയറ്റുകയില്ല .


അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിൽ .എനിക്ക് നഷ്ടം ആയതു ജീവിത്തിന്റെ കാൽ നൂറ്റാണ്ടു . വ്യക്തിപരമായി ലക്ഷങ്ങളുടെ നഷ്ടം . നീതി ലഭിക്കുന്നത് വരെ ,എനിക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്കു പരിഹാരം ഉണ്ടാക്കുന്നത് വരെ മുഖം നോക്കാതെ പ്രതികരിക്കും .


ടൈറ്റാനിയം അഴിമതിയുടെ നേരിട്ടും അല്ലാതെയുമുള്ള നഷ്ടം ആയിരം കോടിയോളം .1600 പേർക്ക് തൊഴിൽ നൽകിയിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം തകർന്നു തരിപ്പണം . കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാൻ ,എനിക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ്സ് പാർട്ടിയിലെ ചാണക്യന്മാർ എന്ത് നടപടി ആണ് സ്വീകരിക്കാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു .


പത്തു വര്ഷം ഭരിച്ച പിണറായി സർക്കാർ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കി . അത് തന്നെ തുടരാമെന്ന് യു ഡി എഫ് കരുതേണ്ട . എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢികളാക്കാൻ പറ്റുകയില്ല.

Ramesh Chennithala, who has brought the Congress under suspicion in the titanium scam, should not be made the Chief Minister. The complainant's note against Chennithala in the case being investigated by the CBI is causing controversy.

Related Stories
പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.

May 25, 2026 08:38 AM

പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.

പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം...

Read More >>
കെഎസ്എഫ്ഇ യെ ജിഒ ൽ നിന്നും  ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ.

May 24, 2026 07:05 PM

കെഎസ്എഫ്ഇ യെ ജിഒ ൽ നിന്നും ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ.

കെഎസ്എഫ്ഇ യെ ജിഒ 131/2022 ൽ നിന്നും ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ്...

Read More >>
കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ എത്തി

May 24, 2026 09:15 AM

കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ എത്തി

കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ...

Read More >>
നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

May 23, 2026 09:10 AM

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ...

Read More >>
കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

May 23, 2026 07:24 AM

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

Read More >>
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
Top Stories